മുംബൈ: പണം വിന്വലിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണം എടുത്തുമാറ്റി പ്രഖ്യാപനം നടത്തിയതിന് തൊട്ടു പിന്നാലെ റിസര്‍വ് ബാങ്ക് വീണ്ടും രാജ്യത്തെ നിക്ഷേപകരെ ഞെട്ടിക്കുന്നു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്നും ഒരു മാസം പിന്‍വലിക്കാവുന്ന പരമാവധി തുക 10,000 ആക്കി ആര്‍ബിഐ നിജപ്പെടുത്തി.
ഇക്കാര്യത്തില്‍ പ്രത്യേക വാര്‍ത്താകുറിപ്പ് ഇറക്കിയ ആര്‍ബിഐ അതാതു നിക്ഷേപത്തില്‍ നിന്നുള്ളതാണെങ്കില്‍ പോലും 10,000 ന് മുകളില്‍ നടത്തുന്ന പിന്‍വലിക്കലുകള്‍ക്ക് മതിയായ രേഖയുടെ അടിസ്ഥാനത്തിലാക്കണമെന്നും പറയുന്നു. എന്നാല്‍ നോ യുവര്‍ കസ്റ്റമര്‍ വിഭാഗത്തില്‍ പെടാത്ത നിക്ഷേപകര്‍ക്ക് 5000 രൂപയേ പിന്‍വലിക്കാനാകു എന്നും പറയുന്നുണ്ട്.
നേരത്തേ ആഴ്ചയില്‍ 24,000 രൂപ ജന്‍ധന്‍ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുമായിരുന്നു. അതേസമയം പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന ഉപയോക്കുന്ന സാധാരണ കര്‍ഷകരെ സഹായിക്കാനാണ് നിയന്ത്രണമെന്നാണ് ഇതിന് ആര്‍ബിഐ പറയുന്ന ന്യായീകരണം. പലിശക്കാരില്‍ നിന്നും ബിനാമി ഇടപാടു നടത്തുന്നവരില്‍ നിന്നും കര്‍ഷകര്‍ക്ക് ഈ നീക്കം തുണയാകുമെന്നും പറയുന്നു.

Comments