ഇന്ത്യയിലെ ബജറ്റ് കാർ സെഗ്മെന്റിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി C3 എന്ന മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സിട്രൺ. പുതിയ വാഹനം C5 എയർക്രോസുമായി രാജ്യത്ത് സാന്നിധ്യമുറപ്പിച്ച ഫ്രഞ്ച് ബ്രാൻഡിന്റെ സുപ്രധാന ഉത്പന്നമായിരിക്കും.
റിപ്പോർട്ട് പ്രകാരം സ്പോർട്ടി ഹാച്ച്ബാക്ക് അല്ലെങ്കിൽ സബ്-4 മീറ്റർ കോംപാക്ട് എസ്യുവി എന്ന C3 ജൂണിൽ തന്നെ വിൽപ്പനയ്ക്ക് എത്തിയേക്കും. ഇതിന്റെ ഭാഗമായി വരാനിരിക്കുന്ന C3 മോഡലിനായുള്ള അനൗദ്യോഗിക ബുക്കിംഗ് ഡീലർഷിപ്പ് തലത്തിൽ ആരംഭിച്ചിരിക്കുകയാണ് സിട്രൺ. ടാറ്റ പഞ്ച്, മാരുതി സുസുക്കി ഇഗ്നിസ് എന്നിവ പ്രധാന എതിരാളികൾ ആയിരിക്കും.
1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾക്കൊപ്പമായിരിക്കും പുതിയ സിട്രൺ C3 വിപണിയിൽ എത്തുക. ഇവ യഥാക്രമം 80 bhp, 108 bhp/128 bhp പവർ എന്നിവ ഉത്പാദിപ്പിക്കാൻ പ്രാപ്തമായിരിക്കുമെന്നാണ് സൂചന. ഗിയർബോക്സ് ഓപ്ഷനുകളിൽ വാഹനത്തിന് മാനുവൽ, ഓട്ടോമാറ്റിക് സംവിധാനം ഉണ്ടാകും.






