റെഡ്മി നോട്ട് 11ടി പ്രോ+, റെഡ്മി നോട്ട് 11ടി പ്രോ എന്നിവ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചതായി റിപ്പോർട്ട്. ട്രിപ്പിൾ റിയർ ക്യാമറകളും 144Hz ഡിസ്പ്ലേകളും രണ്ട് പുതിയ റെഡ്മി നോട്ട് ഫോണുകളും നൽകിയിരിക്കുന്നു. ഒക്ടാ-കോർ മീഡിയടെക് ഡൈമൻസിറ്റി 8100 പ്രോസസറും ലഭിക്കുന്നു. രണ്ട് ഫോണുകളും വരുന്നത്. ഇതോടൊപ്പം പ്രത്യേകമായി ഡിസൈൻ ചെയ്ത റെഡ്മി നോട്ട് 11 ടി ആസ്ട്രോ ബോയ് എഡിഷനും റെഡ്മി അവതരിപ്പിച്ചെന്നാണ് സൂചന.
2,099 യുവാൻ (ഏകദേശം 24,400 രൂപ) ആണ് റെഡ്മി നോട്ട് 11ടി പ്രോ+ ന്റെ അടിസ്ഥാന 8ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില. 8 ജിബി + 256 ജിബി വേരിയന്റിന്റെ വില 2,299 യുവാനും (ഏകദേശം 26,800 രൂപ), ഏറ്റവും ഉയർന്ന 8 ജിബി + 512 ജിബി മോഡലിന് 2,499 യുവാനുമാണ് (ഏകദേശം 29,100 രൂപ) വില എന്നാണ് റിപ്പോർട്ട്.
കൂടാതെ റെഡ്മി നോട്ട് 11ടി പ്രോയുടെ 6 ജിബി + 128 ജിബി മോഡലിന് 1,799 യുവാനും (ഏകദേശം 20,900 രൂപ), 8ജിബി + 256 ജിബി വേരിയന്റിന് 1,899 യുവാനും (ഏകദേശം 23,300 രൂപ), ടോപ്പ് എൻഡ് 8 ജിബി + 256ജിബി മോഡലിന് 2,099 യുവാനുമാണ് (ഏകദേശം 25,600 രൂപ) വില. ഈ രണ്ട് സ്മാർട്ട് ഫോണുകളും അറ്റോമിക് സിൽവർ, മിഡ്നൈറ്റ് ഡാർക്ക്നസ്, ടൈം ബ്ലൂ എന്നീ നിറങ്ങളിലാണ് വരുന്നത്. അതുപോലെ റെഡ്മി നോട്ട് 11ടി ആസ്ട്രോ ബോയ് ലിമിറ്റഡ് പതിപ്പിന്റെ 8 ജിബി + 256 ജിബി മോഡലിന് 2,499 യുവാൻ (ഏകദേശം 29,100 രൂപ) ആണ് വില.






