
മൊഹാലി: ഇന്ത്യന് ക്രിക്കറ്റ് ആരാധകരുടെ പ്രീയ യുവിക്ക് ഇന്ന് വിവാഹിതനാകുന്നു. ഇന്ന് ഫത്തേഗ്ര സാഹേബ് ഗുരുദ്വാരയില് വെച്ചാണ് താര വിവാഹം. വിവാഹത്തിന് മുന്നോടിയായി ഇന്നലെ രാത്രി ചണ്ഡിഗ്രയിലെ സിറ്റി ഹോട്ടലില് ആഘോഷമായ മെഹന്തി ചടങ്ങുകള് നടന്നു.യുവിയുടെ മെഹന്തി ആഘോഷമാക്കിയത് ഇന്ത്യന് ക്രിക്കറ്റ് ടീമാണ്. മൊഹാലി ടെസ്റ്റിന് ശേഷം അനില് കുംബ്ലെയും സംഘവും നേരേ എത്തിയത് സിറ്റി ഹോട്ടലിലേയ്ക്ക്. യുവിക്കും ഹസലിനും ആശംസകള് നേര്ന്ന് ചടങ്ങുകളിലും പങ്കെടുത്താണ് സംഘം മടങ്ങിയത്. കുംബ്ലെ, വിരാട് കോഹ്ലി, റോബിന് ഉത്തപ്പ, ജഡേജ, ഇഷാന്ത് ശര്മ്മ, അജിങ്ക്യ രഹാനെ, പൂജാര, ഉമേഷ് യാദവ് തുടങ്ങിയ സംഘം യുവിക്കും ഹസലിനുമൊപ്പം ഓരോ നിമിഷവും രസകരമാക്കി. മെഹന്തിയുടെ ചിത്രങ്ങളും വീഡിയോയും വിരാട് തന്റെ ഫെയ്സ്ബുക്കിലൂടെ പുറത്തു വിട്ടു.

ഇന്ന് ഗുരുദ്വാരയില് നടക്കുന്ന ചടങ്ങുകളില് കുടുംബാംഗങ്ങള് മാത്രമാകും പങ്കെടുക്കുന്നത്. ഡിസംബര് 2-ാം തീയതി ഡല്ഹിയിലും പിന്നീട് ഗോവയിലും സുഹൃത്തുക്കള്ക്കായി റിസപ്ഷന് നടത്തുന്നുണ്ട്. പ്രമുഖ ഡിസൈനര് ജെജെ വലായ ആണ് യുവിക്കും ഹസലിനുമുള്ള വസ്ത്രങ്ങള് ഡിസൈന് ചെയ്തത്. മെഹന്തി ചടങ്ങില് വലിയ ആഡംബരങ്ങളൊന്നുമില്ലാതെ കറുപ്പ് സ്യൂട്ടിലും ലെഹങ്ക ചുരിദാറിലും മനോഹരമായാണ് യുവിയും ഹസലുമെത്തിയത്.







Comments