ന്യൂഡല്‍ഹി: ക്യൂബയുടെ വിപ്ലവ നായകന് കാസ്ട്രോയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ പ്രതിനിധി സംഘം. പ്രതിനിധി സംഘത്തില്‍ ദേശീയ നേതാക്കളും പറക്കും. സിപിഎം ദേശിയ സെക്രട്ടറി സീതാറം യെച്ചൂരി, സിപിഐ നേതാവും രാജ്യസഭ എംപിയുമായ ഡി. രാജ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ എന്നവരാണ് ക്യൂബയിലേക്ക് യാത്രതിരിക്കുന്നത്.
ഇവരെ കൂടാതെ ഏഐഡിഎംകെയുടെ പ്രതിനിധി എം. തമ്പിദുരൈയും പങ്കെടുക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് പ്രതിനിധി സംഘത്തെ നയിക്കുന്നത്. കേരളത്തില്‍ നിന്നും എംഎ ബേബിയും യാത്രതിരിക്കും. ഡിസംബര്‍ നാലിനാണ് കാസ്ട്രോയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യുന്ന ചടങ്ങ് നടക്കുന്നത്. നവംബര്‍ 25 ശനിയാഴ്ചയാണ് കാസ്ട്രോ ലോകത്തോട് വിട പറഞ്ഞത്.






