ജൂണ്‍ 2-ന് കിയ തങ്ങളുടെ ഇലക്ട്രിക് വാഹനമായ EV6 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇപ്പോള്‍ വാഹനത്തിന്റെ ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണെന്നാണ് സൂചന.
റിപ്പോര്‍ട്ട് അനുസരിച്ച് 3 ലക്ഷം രൂപ ടോക്കണ്‍ തുകയ്ക്കാണ് ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. വാഹനത്തിന്റെ വില്പന രാജ്യത്തെ 12 നഗരങ്ങളിലായി 15 ഡീലര്‍ഷിപ്പുകള്‍ വഴിനടന്നേക്കും. ഇന്ത്യയ്ക്കായുള്ള കിയ EV6-ന്റെ എല്ലാ പതിപ്പുകളും 78.4kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് നല്‍കുക എന്നാണ് സൂചന. റിയര്‍-വീല്‍ ഡ്രൈവ് (RWD) രൂപത്തില്‍, ഈ ബാറ്ററി പാക്ക് 225 bhp കരുത്തും 350 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പിന് ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരൊറ്റ മോട്ടോര്‍ സജ്ജീകരണത്തിന് കരുത്ത് നല്കുന്നു.
റിയര്‍ വീല്‍ ഡ്രൈവ് (RWD) കിയ EV6 GT ലൈന്‍ .
73 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 183 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. പിന്-വീല്‍ ഡ്രൈവ് കിയ EV6 GT-ലൈന്‍ ഒറ്റ ചാര്‍ജില്‍ 528 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കിയ EV6 GT-ലൈന്‍ (AWD) 0-100 കിലോമീറ്റര്‍ വേഗത 5.2 സെക്കന്‍ഡിനുള്ളില്‍ കൈവരിക്കാനും സാധിക്കുമെന്നാണ് റിപ്പോർട്ട്. EV6-ന് 350kW വരെ വേഗതയില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.






