
ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ജന്മദിനാഘോഷത്തില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു മലൈക അറോറ. താരത്തിന്റെ ആ ലുക്കുമായി ബന്ധപ്പെട്ട് അഭിനന്ദനങ്ങളും ഒപ്പം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നു. ഇപ്പോഴിതാ ആ വസ്ത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഡിസൈനര്‍ അലക്‌സ പെറിയുടെ സമ്മര്‍ സ്പ്രിങ് 2022 കലക്ഷനില്‍ നിന്നുളള നിയോണ്‍ ഗ്രീന്‍ ബ്ലേസറും ഷോര്‍ട്ട്‌സും ലാവണ്ടര്‍ ബ്രാലറ്റുമാണ് മലൈക ധരിച്ചത്. ഇതില്‍ ബേഌസറിന് 2.4 ലക്ഷം രൂപയും ഷോര്‍ട്ട്‌സിന് 93,000 രൂപയും ബ്രാലറ്റിന് 62,000 രൂപയും വിലയുണ്ട്. ഇതോടൊപ്പം ഒരു പിങ്ക് പ്ലാറ്റ്‌ഫോം ഹീല്‍സാണ് പെയര്‍ ചെയ്തത്. മെഡൂസയില്‍ നിന്നുളള ഈ ഹീല്‍സിന് 1.6 ലക്ഷം രൂപയാണ് വില. മലൈകയുടെ വസ്ത്രത്തിനും ഹീല്‍സിനും കൂടി ആകെ ചെലവ് 5.6 ലക്ഷം രൂപ വരും.






