തിരുവമ്പാടി: കോഴിക്കോട് തിരുവമ്പാടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വിദ്യാര്‍ഥിക്ക് പരുക്ക്. ചേപ്പിലങ്ങാട് മുല്ലപ്പളളിയില്‍ സനൂബിന്റെ മകന് അദ്നാനാണ് (12) പരുക്കേറ്റത്. നാട്ടുകാര്‍ വീട്ടുവളപ്പില്‍ പൂട്ടിയിട്ട കാട്ടുപന്നിയെ പിന്നീട് സ്ഥലത്തെത്തിയ വനപാലകര്‍ വെടിവെച്ചുകൊന്നു.
തിരുവമ്പാടി ടൗണിന്റെ സമീപത്താണ് സംഭവം. തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അദ്നാന് ഇന്നു രാവിലെ ഒന്‍പതോടെ ടൗണില്‍നിന്നു സാധനം വാങ്ങി സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോള്‍ റോഡില്‍വച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.






