
ശരീരം ആരോഗ്യമായിരിക്കണമെങ്കില് കൃത്യമായ ആഹാരരീതിയും വര്‍ക്കൗട്ടും ആവശ്യമാണ്. സിനിമാ നടി നന്മാരെ സംബന്ധിച്ചിടത്തോളം ഫിറ്റായി ഇരിക്കുക എന്നത് വളരെ പ്രധാനമായ ഒന്നാണ്. ഫിറ്റ്സനില് പ്രധാനഘടകമാണ് സ്ഥിരപ്രയത്നം. ഫിറ്റ്നസിനായി ദിവസവും കുറച്ചു സമയം ചിലവഴിക്കുക. ഫിറ്റ്നസിന്റെ കാര്യത്തില്‍ വീട്ടുവീഴ്ച്ച ചെയ്യാത്ത ആളാണ് അര്ജ്ജ്ുന് കപൂര്‍. കുട്ടിക്കാലം മുതലുളള അമിതഭാരത്തെ പടവെട്ടി തോല്‍പ്പിച്ച് ഫിറ്റ്നസ് നിലനിര്‍ത്തിക്കൊണ്ടു പോകുന്ന താരമാണ് അര്ജ്ജുന് കപൂര്‍. ലോക്ഡൗണ്‍ കാലത്ത് തനിക്ക് വന്ന പരിവര്‍ത്തനത്തിന്റെ കഥ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.
15 മാസത്തിനിടെ രണ്ട് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. 2021 ഫെബ്രുവരിയിലും മെയ് മാസത്തിലുമാണ് രണ്ട് ചിത്രങ്ങള്‍ താരത്തിന്റെ അതിശയകരമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നത്. ഫിറ്റനസിലേക്കുളള യാത്ര അത്ര എളുപ്പമല്ലെന്നും അര്ജ്ജുന് പറഞ്ഞു. ഫിറ്റനസ് പാത തുടരുകയെന്നത് അത്യന്തം വെല്ലവിളി നിറഞ്ഞ ഒന്നാണണെന്നും അര്ജ്ജുന് പറഞ്ഞു. ഇന്ന് താന്‍ സ്വന്തമാക്കിയ പുരോഗതി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുയെന്നും അര്ജ്ജുന് കപൂര്‍ കുറിച്ചു.






