
രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടക്കുന്ന തന്റെ പുതിയ സിനിമയായ 'വിക്ര'ത്തിന്റെ പ്രമോഷന് തിരക്കിനിടയിലാണ് താരം ചെന്നൈയില്‍ വെച്ച് തലൈവരെ നേരില്‍ കണ്ടത്. വിക്രം സംവിധായകന് ലോകേഷ് കനകരാജ് ഇരുവരും തമ്മിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു.
ലോകേഷ് കനകരാജിന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ കമല്‍ഹാസനൊപ്പം വിജയ് സേതുപതി ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തിലൂടെ എത്തുന്നുണ്ട്. സൂര്യ ചിത്രത്തിലെ മറ്റൊരു നിര്‍ണായക അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. കൂടാതെ ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്, വിജെ മൈന, ശിവാനി തുടങ്ങിയവരും അണിനിരക്കുന്നു.







Comments