ഫര്ഹാന് ഫാസില്‍ നിലപാടുകളുള്ള ചെറുപ്പക്കാരനാണ്. സംവിധായകന് ഫാസിലിന്റെ മകനും ഫഹദ് ഫാസിലിന്റെ അനിയനുമായ ഫര്ഹാന് ഫാസിലിന് സിനിമയെന്നാല്‍ ഒരുതരം പാഷനാണ്.
അച്ഛന്റെയും സഹോദരന്റെയും കെയറോഫില്‍ സിനിമയില്‍ വരാന്‍ താല്പര്യമില്ലാതിരുന്ന ഫര്ഹാന് തുടക്കത്തില്‍ തന്നെ അഭിനയ പരിശീലനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
വൈവിധ്യമാര്‍ന്ന ജനപഥങ്ങളും ഭൂമിശാസ്ത്രപരമായ സവിശേഷതകളും തേടിയുള്ള യാത്രകളാണ് ഫര്‍ഹാനെ വേറിട്ടു നിര്‍ത്തുന്നത്. ഓര്‍മ്മവച്ചതുമുതല്‍ സിനിമയെന്ന മാസ്മരിക മാധ്യമത്തിന്റെ ചലനങ്ങള്‍ ഹൃദയത്തിലേറ്റു വാങ്ങിയ ഫര്ഹാന് സിനിമയെക്കുറിച്ച് തന്റേതായ കാഴ്ചപ്പാടുകളുണ്ട്.
കോയമ്പത്തൂരിലെ പി.എസ്.ജി. കോളജില്‍നിന്നും വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോള്‍ ഫര്ഹാന് വല്ലാത്തൊരു സഭാകമ്പമുണ്ടായിരുന്നു. സിനിമയില്‍ സഭാകമ്പത്തിന് സ്ഥാനമില്ലെന്നു മനസിലാക്കിയ ഫര്ഹാന് അനുപം ഖേറിന്റെ ബോംബെയിലുള്ള ആക്ടേഴ്സ് പ്രിപ്പയേഴ്സ് എന്ന അഭിനയ പാഠശാലയില്‍ എത്തുകയായിരുന്നു.
മൂന്നുമാസത്തെ കോഴ്സ് കഴിഞ്ഞ് ഇറങ്ങിവരുമ്പോള്‍ ക്യാമറയുടെ കഥാപാത്രമാകാനുള്ള ആത്മവിശ്വാസമായിരുന്നു ഫര്ഹാന് ഫാസിലിന്റെ കൈമുതല്‍.
'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന ചിത്രത്തില്‍ നായകനായാണ് ഫര്ഹാന് ഫാസില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്റെ പ്രേമലേഖനമെന്ന ചിത്രത്തില്‍ നായകനായി അഭിനയിക്കുകയാണ് ഫര്ഹാന് ഫാസില്‍.
പാലക്കാട് മങ്കരയില്‍ ചിത്രീകരണം നടന്ന ബഷീറിന്റെ പ്രേമലേഖനത്തിന്റെ സെറ്റിലേക്ക് ചെല്ലുമ്പോള്‍ ഫര്ഹാന് ഫാസില്‍ ക്യാമറയുടെ മുന്നിലായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ഫര്ഹാന് ഫാസിലിനെ കണ്ടത്.
ഠ ബഷീറിന്റെ പ്രേമലേഖനത്തില് കേന്ദ്ര കഥാപാത്രമായാണ് അഭിനയിക്കുന്നത്. ബഷീറും സുഹ്റയും തമ്മിലുള്ള പ്രണയത്തിന്റെ വ്യത്യസ്തമായ വഴികളും സിനിമയില്‍ ഉടനീളമുണ്ട്. '
ഇടി'യുടെ സംവിധായകന് സാജിത്ത് ഒരുദിവസം എന്നെ വിളിച്ച് ബഷീറിന്റെ പ്രേമലേഖനമെന്ന ചിത്രത്തിന്റെ രചയിതാക്കള്‍ കഥ പറയാന്‍ വരുന്നുണ്ടെന്നും കഥ കേള്‍ക്കാമോയെന്ന് എന്നോട് പറഞ്ഞു. കഥ കേള്‍ക്കാമെന്ന് ഞാന്‍ സമ്മതിച്ചപ്പോള്‍ മൂന്നുപേര്‍ എന്നെ കാണാന്‍ വന്നു. ബഷീറിന്റെ പ്രേമലേഖനത്തിന്റെ കഥ എന്നോടു പറഞ്ഞു. കഥ എനിക്ക് ഇഷ്ടമായിരുന്നു.
പക്ഷേ എട്ടുമാസം മുമ്പ് ഞാന്‍ കഥ കേള്‍ക്കുമ്പോള്‍ ചിത്രത്തിന് പ്രൊഡ്യൂസറോ, ഡയറക്ടറോ ഉണ്ടായിരുന്നില്ല. പിന്നെ മാസങ്ങള്‍ക്കു ശേഷം ഞാനും സംവിധായകന് അനീഷ് അന്‍വറും സംസാരിച്ചു. ഞങ്ങള്‍ രണ്ടുപേരുടെയും വേവ് ലെങ്ത് ഒരേപോലെയായിരുന്നു.
കുറെ നാള് സ്ക്രിപ്റ്റ് വായിച്ചിരുന്നു. ബഷീറെന്ന കഥാപാത്രത്തിന്റെ പൂര്‍ണമായ മാനസികാവസ്ഥയും സ്വഭാവ സവിശേഷതയും തിരിച്ചറിഞ്ഞാണ് ക്യാമറയുടെ മുന്നില്‍ ബഷീറായി ഞാന്‍ അഭിനയിക്കുന്നത്. ബഷീറിനെക്കുറിച്ച് എനിക്ക് ഒരുപാട് പ്രതീക്ഷയുണ്ട്.
ഠ ചെറുപ്പത്തില്‍ വാപ്പ സംവിധാനം ചെയ്യുന്ന സിനിമകളുടെ സെറ്റില്‍ പോവുമായിരുന്നു. വാപ്പയുടെ കൂടെയിരുന്ന് ഷൂട്ടിംഗ് കാണുന്നത് ഒരുതരം കൗതുകമായിരുന്നു. സ്വാഭാവികമായും സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതല്ക്കേ താല്പര്യമുണ്ടായിരുന്നു. എറണാകുളം ചോയ്സ് സ്കൂളില്‍ ഒമ്പതാംക്ലാസ് വരെയും പിന്നീട് കോപ്പസ് ക്രിസ്റ്റി സ്കൂളിലുമാണ് പഠിച്ചത്.
സിനിമ മനസിലുണ്ടായിരുന്നതുകൊണ്ട് കോയമ്പത്തൂര്‍ പി.എസ്.ജി. കോളജില്‍നിന്ന് വിഷ്വല്‍ കമ്മ്യൂണികേകഷന് പൂര്‍ത്തിയാക്കി. പിന്നീട് ബോംബെയില്‍ അനുപം ഖേര്‍ നടത്തുന്ന ആക്റ്റര്‍ പ്രിപ്പയേഴ്സ് എന്ന സ്ഥാപനത്തില്‍ അഭിനയപഠനത്തിനായി ചേര്‍ന്നു.
പഠനത്തോടൊപ്പം മാര്‍ഷല്‍ ആര്‍ട്സും അഭ്യസിച്ചു. അഭിനയപഠനം കഴിഞ്ഞപ്പോള്‍ വാപ്പയുടെയും ഫഹദിന്റെയും റെക്കമെന്റേഷനില്‍ സിനിമയിലേക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നെ രണ്ടു വര്‍ഷത്തോളം ചങ്ങാതിമാരോടൊപ്പം ഞാന്‍ യാത്രയിലായിരുന്നു. യാത്ര ചെയ്യുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്.

? പ്രേമലേഖനത്തിലെ കഥാപാത്രത്തെക്കുറിച്ച്...

? അച്ഛന് സംവിധായകനും സഹോദരന് നടനുമാണ്. സിനിമയിലേക്ക് വരണമെന്ന് ഫര്ഹാന് ചെറുപ്പം മുതല്ക്കേ ആഗ്രഹമുണ്ടായിരുന്നോ.
ഠ ചെറുപ്പത്തില്‍ വാപ്പ സംവിധാനം ചെയ്യുന്ന സിനിമകളുടെ സെറ്റില്‍ പോവുമായിരുന്നു. വാപ്പയുടെ കൂടെയിരുന്ന് ഷൂട്ടിംഗ് കാണുന്നത് ഒരുതരം കൗതുകമായിരുന്നു. സ്വാഭാവികമായും സിനിമയില്‍ അഭിനയിക്കണമെന്ന് ചെറുപ്പം മുതല്ക്കേ താല്പര്യമുണ്ടായിരുന്നു. എറണാകുളം ചോയ്സ് സ്കൂളില്‍ ഒമ്പതാംക്ലാസ് വരെയും പിന്നീട് കോപ്പസ് ക്രിസ്റ്റി സ്കൂളിലുമാണ് പഠിച്ചത്.
സിനിമ മനസിലുണ്ടായിരുന്നതുകൊണ്ട് കോയമ്പത്തൂര്‍ പി.എസ്.ജി. കോളജില്‍നിന്ന് വിഷ്വല്‍ കമ്മ്യൂണികേകഷന് പൂര്‍ത്തിയാക്കി. പിന്നീട് ബോംബെയില്‍ അനുപം ഖേര്‍ നടത്തുന്ന ആക്റ്റര്‍ പ്രിപ്പയേഴ്സ് എന്ന സ്ഥാപനത്തില്‍ അഭിനയപഠനത്തിനായി ചേര്‍ന്നു.
പഠനത്തോടൊപ്പം മാര്‍ഷല്‍ ആര്‍ട്സും അഭ്യസിച്ചു. അഭിനയപഠനം കഴിഞ്ഞപ്പോള്‍ വാപ്പയുടെയും ഫഹദിന്റെയും റെക്കമെന്റേഷനില്‍ സിനിമയിലേക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പിന്നെ രണ്ടു വര്‍ഷത്തോളം ചങ്ങാതിമാരോടൊപ്പം ഞാന്‍ യാത്രയിലായിരുന്നു. യാത്ര ചെയ്യുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്.

? 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലേക്ക് എത്തിയത്.
ഠ ഒരു ദിവസം ഫഹദ് എന്നെ വിളിച്ച് രാജീവേട്ടന് (രാജീവ് രവി) കാണണമെന്നു പറഞ്ഞതായി അറിയിച്ചു. ഇതുപ്രകാരം ഞാന്‍ രാജീവേട്ടനെ കാണാന്‍ പോയി. തന്റെ അടുത്ത സിനിമയില്‍ ഫര്‍ഹാനാണ് നായകനെന്ന് രാജീവേട്ടന് പറഞ്ഞപ്പോള്‍ ഞാന്‍ തമാശയാണെന്ന് കരുതി. അങ്ങനെയെങ്കില്‍ സ്ക്രീന്‍ ടെസ്റ്റ് എപ്പോഴാണെന്ന് ഞാന്‍ ചോദിച്ചു. ടെസ്റ്റൊന്നും വേണ്ടെന്നുപറഞ്ഞു.
എന്നെ എന്തു വിശ്വാസത്തിലാണ് രാജീവേട്ടന് അഭിനയിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഫര്ഹാന് അഭിനയിക്കാന്‍ കഴിയുമെന്നായിരുന്നു മറുപടി. ഞാന്‍ സ്റ്റീവ് ലോപ്പസിന്റെ കഥയൊക്കെ എനിക്ക് പറഞ്ഞുതന്നു. ഷൂട്ടിംഗ് തുടങ്ങിയതിന്റെ ഫസ്റ്റ് ഡേ ഫുള്‍ ടീം ഉണ്ടായിരുന്നു. എനിക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. ആദ്യത്തെ സീന്‍ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോള്‍ ഞാന്‍ ഫ്രീയായി.
? ഫാസില്‍ സംവിധാനം ചെയ്ത, ഫര്ഹാന് ഇഷ്ടപ്പെട്ട സിനിമ ഏതെല്ലാമാണ്...
ഠ വാപ്പയുടെ ഫിലിം മേക്കിംഗ് രീതി എനിക്കിഷ്ടമാണ്. എനിക്കേറെ ഇഷ്ടപ്പെട്ട സിനിമ തമിഴിലെ 'വര്‍ഷം 16' ആണ്. കാര്കത്തിക്കും ഖുശ്ബുവുമാണ് ഇതിലെ താരങ്ങള്‍. തമിഴിലെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു 'വര്‍ഷം-16.' നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, മാനത്തെ വെള്ളിത്തേര് തുടങ്ങിയ ചിത്രങ്ങളും എനിക്കിഷ്ടമാണ്.
വാപ്പ അടിസ്ഥാനപരമായി നല്ലൊരു സ്റ്റോറി ടെല്ലറാണ്. ഗിമ്മിക്സുകളൊന്നും വാപ്പ ഉപയോഗിക്കാറില്ല. നല്ല രീതിയില്‍ പടമെടുക്കുന്ന സംവിധായകനാണ്. മണിച്ചിത്രത്താഴിനെക്കുറിച്ച് വാപ്പ ഒരു പുസ്തകമെഴുതുന്നുണ്ട്. അതു വായിച്ചിട്ട് സിനിമ കാണുമ്പോള്‍ ചില പ്രത്യേകതകളൊക്കെ അനുഭവപ്പെടാം.
? ഫഹദിന്റെ ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയാണ്.
ഠ മഹേഷിന്റെ പ്രതികാരം എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ഡയമണ്ട് നെക്ലസ്, നോര്‍ത്ത് 24 കാതം. അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളും എനിക്കിഷ്ടമാണ്. ഫഹദിന്റെ അഭിനയം ശരിക്കും കണ്ട്രോള് ഉള്ള ശൈലിയാണ്. ഫഹദിന്റെ കണ്ണ് ശരിക്കും എക്സ്പ്രസ്സീവാണ്. കണ്ണില്‍ നോക്കിയാല്‍ ദേഷ്യവും സങ്കടവും സന്തോഷവുമൊക്കെ മനസ്സിലാക്കാന്‍ കഴിയും.
? ഫര്ഹാന് അഭിനയത്തോടൊപ്പം സംവിധാനത്തിലേക്കും കടന്നുവരുമോ...
ഠ ആത്യന്തികമായി സംവിധാനം തന്നെയാണ് എന്റെ ലക്ഷ്യം. അതിനു മുമ്പ് കുറച്ച് സിനിമകളില്‍ അഭിനയിച്ചുകഴിഞ്ഞാല്‍ നല്ല സിനിമകള്‍ ഇറക്കാന്‍ ഒരു പ്രൊഡക്്ഷന്‍ കമ്പനി തുടങ്ങണമെന്നത് എന്റെ ഏറ്റവും വലിയ മോഹമാണ്.
പിന്നെ വാപ്പ സംവിധാനം ചെയ്ത 'മാനത്തെ വെള്ളിത്തേര്' പരാജയപ്പെട്ടെങ്കിലും എനിക്കിഷ്ടപ്പെട്ട ചിത്രമാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ കാലത്തിന് അനുസൃതമായി മാനത്തെ വെള്ളിത്തേര് ഒന്നുകൂടി ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
സിനിമയ്ക്ക് അനുയോജ്യമായ കഥാപരമായ ഐഡിയ എനിക്കുണ്ട്. പക്ഷേ എഴുതാന്‍ വല്ലാത്ത മടിയാണ്. ഭാവിയില്‍ സംവിധായകനാവുമ്പോള്‍ മനസ്സിലുള്ള കഥ ഞാന്‍ ചെയ്യും. ഇപ്പോള്‍ അഭിനയത്തിനാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മികവാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിച്ചു പ്രതിഫലിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

Comments