
കട്ടക്ക്: ത്രിപുരയ്ക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളം തകര്‍ന്നടിഞ്ഞു. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 193 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിംഗ്സില്‍ ലീഡ് നേടി പോയിന്റ് നേടാനുള്ള സുവര്‍ണാവസരം ഇതോടെ നഷ്ടമായി. ത്രിപുര ഒന്നാം ഇന്നിംഗ്സില്‍ 213 റണ്‍സ് സ്വന്തമാക്കിയിരുന്നു.
36 റണ്‍സുമായി അക്ഷയ് ചന്ദ്രന് പുറത്താകാതെ നിന്നു. 40 റണ്‍സ് എടുത്ത മുറമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്റെ ടോപ്പ് സ്കോറര്‍. സച്ചിന് ബേബി 29 റണ്‍സിനും സല്മാന് നിസാന്‍ 25 റണ്‍സിനും പുറത്തായി.






