
കൊച്ചി : കൊച്ചി മെട്രോ നിരക്കിന് ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരം. കുറഞ്ഞ നിരക്ക് 10 രൂപയും പരമാവധി നിരക്ക് 60 രൂപയുമാണ്. അതേസമയം, അന്തിമ നിരക്ക് സര്‍ക്കാരുമായി കൂടിയാേലാചിച്ച ശേഷം തീരുമാനിക്കും.
ആറ് ബാന്‍ഡുകളാണ് ഉള്ളത്. ഇതില്‍ ആദ്യ രണ്ട് സ്റ്റേഷന് പത്തു രൂപ. പരമാവധി അറുപതു രൂപ.
മെട്രോ സ്റ്റേഷന് പരിസരം നവീകരിക്കാന്‍ 100 കോടി രൂപ അനുവദിച്ചു.






