ഇന്ത്യന്‍ വിപണിയിലെ ജനപ്രിയ സബ്-കോംപാക്ട് എസ്യുവിയായ ഹ്യുണ്ടായി വെന്യു 2019 മെയ് മാസത്തിലാണ് ആദ്യമായി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നത്. ഇപ്പോള്‍ കൊറിയന്‍ നിര്‍മാതാക്കള്‍ വെന്യുവിന്റെ വില്‍പ്പനയില്‍ പുതിയൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.
മൂന്ന് വര്‍ഷത്തിന് ശേഷം വെന്യു രാജ്യത്ത് 3 ലക്ഷം വില്‍പ്പന നാഴികക്കല്ല് കൈവരിച്ചുവെന്നാണ് റിപ്പോർട്ട്. കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ മാസ്-മാര്‍ക്കറ്റ് കാറായിരുന്നു ഹ്യുണ്ടായി വെന്യു.- മാത്രമല്ല, വിറ്റഴിച്ച യൂണിറ്റുകളുടെ 18 ശതമാനവും ഇത് സജ്ജീകരിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.
70 ശതമാനം ഉപഭോക്താക്കളും വെന്യൂവിന്റെ പെട്രോള്‍ വേരിയന്റുകളാണ് ഇഷ്ടപ്പെടുന്നത് എന്നാണ് ഹ്യുണ്ടായി നൽകുന്ന കണക്ക്. അതുപോലെ, 30 ശതമാനം പേര് മാത്രമാണ് ഡീസല്‍ മോഡല്‍ തിരഞ്ഞെടുത്തത്. 2021-ല്‍ 2.5 ലക്ഷം എസ്യുവികള് നിർമ്മാതാക്കൾ വിറ്റതായി ആണ് റിപ്പോർട്ട്.






