
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്രിയ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
നസ്രിയ പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. തൻ്റെ പുത്തൻ സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ വൈറലാകുന്നത്.
അൻ്റെ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടേതായി ഇനി തീയേറ്ററുകളിൽ എത്താനുള്ളത്. അൺടേ സുന്ദരാനികിയുടെ പ്രൊമോഷൻ വേണ്ടേ, അതെന്താ വേണ്ടാത്തേ എന്ന ക്യാപ്ഷനോടെയാണ് നസ്രിയയുടെ പുത്തൻ ചിത്രങ്ങൾ താരം പങ്കുവെച്ചിരിക്കുന്നത്.






