'ന്റെ ഇക്കാക്കൊരു പ്രേമോണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ നടി ഭാവന മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. സംവിധായകന് ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ രണ്ട് ദേശീയ പുരസ്കാരം നേടിയ തെന്നിന്ത്യന്‍ അഭിനേത്രിയുടെ വേഷമാണ് ചിത്രത്തില്‍ ഭാവന ചെയ്യുക എന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു.
ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഭാവനയ്ക്കൊപ്പം സംവിധായകന് ഗൗതം വാസുദേവ് മേനോനും പ്രധാന വേഷം ചെയ്യുന്നു. ഷെയിന്റെ കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 'ഇഒ എലിയാവു കോഹന്' എന്ന ജൂതനായാണ് ഷെയിന്‍ വേഷമിടുക. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംവിധായകന് ഭരതന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് 'ഇഒ'.






