ലൂസിഫര്‍ റിലീസായ ശേഷം ഒരു സംവിധായകനെന്ന നിലയിലും ഹിറ്റായ താരമാണ് പൃഥ്വിരാജ്. അതിനു ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനും അതിന്റെ വിശേഷങ്ങളുമൊക്കെ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഹിറ്റ് ചിത്രം ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന നാലാമത്തെ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. കെജിഎഫ് നിര്‍മ്മിച്ച ഹൊംബാള ഫിലിംസാണ് ഈ സിനിമയും നിര്‍മ്മിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ടൈസണ്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
‘‘L2- എമ്പുരാനിനു ശേഷം എന്റെ നാലാമത്തെ സംവിധാനം അവതരിപ്പിക്കുന്നു. ഒരിക്കൽ കൂടി എന്റെ സുഹൃത്തും സഹോദരനും സഹസ്രഷ്ടാവുമായ മുരളിഗോപിയുമായി സഹകരിച്ചുകൊണ്ട്, ഇത്തവണ ഞങ്ങൾ വലിയ മുന്നേറ്റം നടത്തുകയാണ്, ഇന്ത്യൻ സിനിമയിലെ ഒരു ഭീമാകാരൻ ഞങ്ങളുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നു! വിശ്വാസത്തിനും ബോധ്യത്തിനും #HombaleFilms, #VijayKiragandur എന്നിവർക്ക് നന്ദി! അഭിനയിച്ചതും സംവിധാനം ചെയ്യുന്നതും നിങ്ങളുടെ സ്വന്തം ടൈസണ്‍. 5 ഭാഷകളിൽ റിലീസ് ചെയ്യുന്നു.
മലയാളം, കന്നഡ, തമിഴ്, തെലുങ്ക്...
കൂടുതൽ വിശദാംശങ്ങൾ ഉടൻ പിന്തുടരും!.’’ എന്ന ക്യാപ്ഷനും നല്കി ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് പൃഥ്വിയുടെ സര്‍പ്രൈസ് പ്രഖ്യാപനം.

ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന് ശേഷമായിരിക്കും ടൈസണിന്റെ പ്രൊഡക്ഷനിലേക്ക് കടക്കുക. ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. മുരളി ഗോപിയുടെ രചനയില്‍ വരുന്ന എട്ടാമത്തെ ചിത്രവുമായിരിക്കും ഇത്. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ലൂസിഫര്‍ മലയാളം ബോക്സ് ഓഫീസില്‍ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമാണ്. ഹൊംബാളെ ഫിലിംസുമായി പൃഥ്വിരാജ് നേരത്തെ സഹകരിച്ചിട്ടുണ്ട്. കെജിഎഫ് 2ന്റെ കേരളത്തിലെ വിതരണം നിര്‍വ്വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു. ഹൊംബാളെ ഫിലിംസും ട്വിറ്ററിലൂടെ ഈ സന്തോഷം പങ്കുവച്ചിട്ടുണ്ട്.

Comments