
ഇന്റര്‍നെറ്റിലെ ഡാര്‍ക് വെബിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന മലയാളത്തിലെ ആദ്യ ചിത്രം 'അറ്റ് ' സിനിമയുടെ ടീസര്‍ റിലീസ് ചെയ്തു. ഡോണ്‍ മാക്സ് ആണ് ചിത്രത്തിന്റെ സംവിധായകന്.
അന്തരിച്ച പ്രശസ്ത സംവിധായകനും തിരകഥാകൃത്തുമായ സച്ചിയുടെ മകന് ആകാശ് സെന്‍ ആണ് ചിത്രത്തിലെ നായകന്. ഷാജു ശ്രീധറാണ് ചിത്രത്തിലെ മറ്റൊരു പ്രധാന റോള്‍ കൈകാര്യം ചെയ്യുന്നത്. പത്ത് കല്‍പ്പനകള്‍ എന്ന ചിത്രത്തിന് ശേഷം ഡോണ്‍ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം കൊച്ചുറാണി പ്രൊഡക്ഷന്‍സ് ആണ്.
ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ഏറെ ദുരൂഹത നിലനിര്‍ത്തുന്നതാണ്. ക്രിപ്റ്റോ കറന്‍സി, ഡ്രഗ്സ്, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി ദുരൂഹമായ നിരവധി സംഭവങ്ങളുടെ സൂചന ടീസര്‍ നല്‍കുന്നുണ്ട്. ബിബിന്‍ പെരുമ്പളളി, ശരണ്‍ജിത്ത്, റേച്ചല്‍ ഡേവിഡ്, നയന എല്‍സ, സുജിത്ത് രാജ്, സഞ്ജന ദോസ്, ആരാധ്യ ലക്ഷ്മണ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മേക്കിങ് സ്റ്റെല്‍ ആകും ചിത്രത്തിന്റേതെന്ന് സംവിധായകന് പറയുന്നു.
പ്രശസ്ത ഛായാഗ്രാഹകന്‍ രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ക്യാമറ, സംഗീതം ഇഷാന് ദേവ്, എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, പ്രോജക്ട് ഡിസൈനര്‍ ബാദുഷ. മേക്ക്അപ്പ് രഞ്ജിത് അമ്പാടി, ആര്‍ട് അരുണ്‍ മോഹനന്, ആക്ഷന്‍ കൊറിയോഗ്രഫി കനല് കണ്ണന്, വസ്ത്രാലങ്കാരം റോസ് റെജിസ്.
ചീഫ് അസോസിയേറ്റ് മനീഷ് ഭാര്ഗവന്, അസോസിയേറ്റ് ഡയറക്ടര്‍ പ്രകാശ് ആര് നായര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ റെജിസ് ആന്റണി, പബ്ലിസിറ്റി ഡിസൈന്‍ മാ മി ജോ.






