ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വീണ്ടും അശ്ലീല സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടു. രാഹുലിന്റെ അക്കൗണ്ടിന് പുറമെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അക്കൗണ്ടും ഇവര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. അല്പസമയത്തിന് മുന്‍പാണ് രണ്ട് അക്കൗണ്ടുകളിലൂടെയും അശ്ലീല കമന്റുകള്‍ പ്രത്യക്ഷപ്പെട്ടത്.
ഇന്നലെ രാത്രിയും രാഹുലിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഗാന്ധിക്കുടുംബത്തിനെതിരെയും അശ്ലീല സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അധികം താമസിയാതെ തന്നെ സന്ദേശം നശിപ്പിച്ചു കളയുകയായിരുന്നു. ഹാക്കിങ് രാജ്യത്തിന്റെ ഡിജിറ്റല്‍ സുരക്ഷയുടെ നേരെ ചോദ്യഛിഹ്നമുയര്ത്തുകയാണ് രാഹുല്‍ അഭിപ്രായപ്പെട്ടു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.






