
മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി തന്റെ ഇളയ മകള്‍ക്കൊപ്പമുളള മനോഹരമായൊരു വീഡിയോ പങ്കിട്ടിരിക്കുകയാണ്. വീട്ടിലേക്ക് തിരികെയെത്തുന്ന അഫ്രീദിയെ സ്വീകരിക്കാനായി ഓടിയെത്തുന്ന മിടുക്കി കുട്ടിയെ വീഡിയോയില്‍ കാണാം. പെണ്മക്കള് ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ് മടങ്ങയെത്തുന്നതിനെക്കാള് മികച്ച അനുഭവമില്ല , വീഡിയോയ്ക്കൊപ്പം അഫ്രീദി കുറിച്ചു. അഫ്രീദിയും ഇളയ മകള്‍ അര്വയുമാണ് വീഡിയോയില്‍ ഉളളത്.
അര്‍വയെ കൂടാതെ അഖ്സ, അന്‍ഷ, അജ്വ, അസ്മാര എന്നീ നാല് പെണ്മക്കളാണ് അഫ്രീദിക്കുളളത്. അഞ്ചാമതും പെണ്‍കുഞ്ഞിന്റെ പിതാവായതില്‍ സന്തോഷം പ്രകടിപ്പിച്ചത് ഇങ്ങനെയായിരുന്നു. ദൈവം എന്നോടു കരുണയുളളവനാണ്. എല്ലായിപ്പോഴും അനുഗ്രഹമുളളവനുമാണ്. 4 സുന്ദരികളായ മിടുക്കികളായ പെണ്മക്കളെ ദൈവം എനിക്കു നല്കി. ഇപ്പോള്‍ ഇതാ അഞ്ചാമത് ഒരുവളെയും. സന്തോഷം. ഇതായിരുന്നു അഫ്രീദി കുറിച്ചത്.
നിരവധിപ്പേരാണ് അഫ്രീദിയുടെയും മകളുടെയും ഈ ക്യൂട്ട് വീഡിയോയ്ക്ക് കമന്റുമായെത്തിയത്.
No better feeling than coming back home to this. Beshak betiyaan hoti he rehmat hain😍 pic.twitter.com/BrjKAH6eD8
— Shahid Afridi (@SAfridiOfficial) June 11, 2022






