വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം പരമ്പരക്കായി എത്തിയതോടെ പാക്കിസ്ഥാന് വീണ്ടും ക്രിക്കറ്റ് ആവേശത്തിലാണ്. പരമ്പര തൂത്തുവാരി ബാബറും സംഘവും ആവേശത്തിന് മാറ്റുകൂട്ടുകയും ചെയ്തു.
പാക്കിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അവസാന ഏകദിന മത്സരത്തില്‍ കാണികളില്‍ ഒരാള്‍ ഇന്ത്യയെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഉയര്‍ത്തിക്കാട്ടിയത് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. മത്സരത്തിനിടെ ടിവി ക്യാമറാമാനാണ് കാണികളില്‍ ഒരാള്‍ ഉയര്‍ത്തിക്കാണിച്ച പോസ്റ്റര്‍ പകര്‍ത്തിയത്. 'ടീം ഇന്ത്യയെ സ്വാഗതം ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്' എന്നാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്.





