
മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മ്മതാവ് ബാദുഷ. ഒരു വര്‍ഷത്തോളമായി ദോഹ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒഡീഷന്, വര്‍ക്ക്ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പുകള്‍ നടക്കുന്നു. എന്നാല്‍ ഇത്തരം ഒരു പ്രൊജക്റ്റും നടക്കുന്നില്ല എന്ന് അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ദോഹ ഖത്തര്‍ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വര്‍ഷത്തോളമായി മമ്മൂക്കയുടെയും ലാല്‍ മീഡിയ ലാല്‍,ലാല്‍ ജൂനിയര്‍, എന്നിവരുടെ പേരിലും ഒഡീഷന്, വര്‍ക്ക്ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞു. എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്റ്റും നിലവില്‍ ഇല്ല.
ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാല്‍ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിന്റെ പേരില്‍ നടന്ന പണമിടപാടുകളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാല്‍ ഇത്തരത്തിലുള്ള ഒരു തട്ടിപ്പില്‍ ആരും പോയി വീഴാതിരിക്കുക.






