
ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ഗൂഗിള്‍ വനിതാ ജീവനക്കാറക്ക് നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചു. ഏകദേശം പതിനഞ്ചോളം പേര്‍ക്കാണ് ഇതിന്റെ രപയോജനം ലഭിക്കുക. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്നതില് ലഭിച്ച പരാതിയിലാണ് 11.8 കോടി യുഎസ് ഡോളര്‍ നല്കി ഗൂഗിള്‍ ഒത്തു തീര്‍പ്പാക്കിയത്.
വനിതകളായതില് ശമ്പളം കുറച്ചെന്നും സ്ഥാനക്കയറ്റം തടഞ്ഞെന്നുമാണ് പരാതി ലഭിച്ചിരിക്കുന്നത്. കമ്പനി നല്കിയ 11.8 കോടി യുഎസ് ഡോളര്‍ 2013 മുതല്‍ ഗൂഗിളിന്റെ കലിഫോര്‍ണിയ ഓഫിസില്‍ ജോലി ചെയ്ത് വന്ന 15,500 വനിത
ജീവനക്കാര്‍ക്ക് നല്‍കും. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കമ്പനിയിലേക്ക് പുതിയ ജീവനക്കാരെ എടുക്കുന്നതിലും നഷ്ടപരിഹാര വിതരണത്തിലും മൂന്നാം കക്ഷികളെക്കൂടി ഉള്‍പ്പെടുത്തും.
ഒരു സ്വതന്ത്ര തൊഴില്‍ സാമ്പത്തിക വിദഗ്ധന്‍ കമ്പനിയിലെ നിയമന രീതികള്‍ വിലയിരുത്താനും ഇക്വിറ്റി പഠന റിപ്പോര്‍ട്ട് ചെയ്തു. 2017ല്‍ സ്ത്രീ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നല്‍കിയതിനു മൂന്ന് സ്ത്രീകള്‍ ഗൂഗിളിനെതിരെ പരാതി നല്‍കിയതോടെയാണ് ലിംഗ വിവേചനം ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത്ത്.






