
ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ഷഓമിയുടെ പുതിയ ബാറ്ററി റീപ്ലേസ്മെന്റ് പ്രോഗ്രാം അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ നിശ്ചിത തുക നല്‍കേണ്ടി വരും. 499 രൂപയ്ക്ക് കമ്പനി ബാറ്ററി ലഭിക്കും. ബാറ്ററി മാറ്റിവെയ്ക്കകാനായി അടുത്തുളള ഷവോമി സ്റ്റോറില്‍ സമീപിക്കാം. കൂടാതെ ഈ പോഗ്രാം റെഡ്മി ബ്രാന്റിനു ലഭിക്കും.
സേവനത്തിനായി ഷഓമി സര്‍വീസ് പ്ലസ് ആപ് വഴി ഓണ്‍ലൈനായി നേരത്തെ ബുക്ക് ചെയ്യാം. പഴയ സ്മാര്‍ട് ഫോണുകളുള്ള ഉപയോക്താക്കള്‍ക്ക് ബാറ്ററി ലൈഫ്, സ്ലോ ചാര്‍ജിങ്, പെട്ടെന്നുള്ള ബാറ്ററി ശതമാനം കുറയല്‍ തുടങ്ങിയവയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ കുറഞ്ഞ ചിലവില്‍ ബാറ്ററി മാറ്റാം.






