നെറ്റ്ഫ്ലിക്സ് ടോപ് ടെന്‍ ലിസ്റ്റില്‍ ഒന്നാമതായി ഇടം പിടിച്ച് 'സിബിഐ 5: ദി ബ്രെയിന്‍'. ഓടിടിയില്‍ എത്തി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് ഈ നേട്ടം ചിത്രത്തിന് കൈവരിക്കാനായത്. ഇന്ത്യയിലെ ലിസ്റ്റിലാണ് ചിത്രം ഒന്നാമത്.
നെറ്റ്ഫ്ലിക്സില്‍ മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും. 'സ്പൈഡര്മാന് നോ വേ ഹോം' ആണ് ലിസ്റ്റില്‍ രണ്ടാമത്. ശിവകാര്‍ത്തികേയന്റെ 'ഡോണ്‍' മൂന്നാമതും രാജമൗലിയുടെ 'ആര്‍ആര്‍ആര്‍' നാലാമതുമാണ്. ലിസ്റ്റില്‍ പത്താം സ്ഥാനത്തും ഒരു മലയാള ചിത്രമാണ്. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡിജോ ജോസ് ആന്റണി ചിത്രം 'ജന ഗണ മന'യാണ് പത്തില്‍.






