
ഹോളിവുഡ് താരങ്ങളായ ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുളള കേസ് വന്‍ വാര്‍ത്തയായിരുന്നു. ഇരുവരും നല്കിയ മാനനഷ്ടക്കേസില്‍ ജോണി ഡെപ്പിന് അനുകൂലമായാണ് വിധി വന്നത്. ആംബര്‍ ഹെഡിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരാനും ഇത് കാരണമായിരുന്നു. ഇപ്പോള്‍ ജോണി ഡെപ്പിനെ താന്‍ ഇപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആംബര്‍ ഹെഡ്. അമേരിക്കന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തല്‍.
തന്റെ ഹൃദയം കൊണ്ടാണ് താന്‍ ജോണി ഡെപ്പിനെ സ്നേഹിച്ചിരുന്നത് അതിനാല്‍ തന്നെ ഇപ്പോഴും മനസില്‍ സ്നേഹമുണ്ടെന്നാണ് താരം വ്യക്തമാക്കിയത്. ഇത്രയും കോലാഹലങ്ങള്‍ നടന്നിട്ടും താങ്കള്‍ ഡെപ്പിനെ സ്നേഹിക്കുന്നുവോ എന്ന ചോദ്യകര്‍ത്താവിന്റെ ചോദ്യത്തിലായിരുന്നു ആംബറിന്റെ ഈ മറുപടി. ‘തീര്‍ച്ചയായും സ്നേഹിക്കുന്നു. ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്നേഹിക്കുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഡെപ്പിനോട് മോശം വികാരങ്ങളില്ല. ഇത് മറ്റുളളവര്‍ക്ക് മനസിലാകണമെന്നില്ല’- ആംബര്‍ മറുപടി നല്കി. ഒപ്പം താനൊരു ഇര അല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.






