
അബുദാബി: നടന് ദിലീപിന് യുഎഇ ഗോള്‍ഡന്‍ വിസ. വിവിധ തൊഴില്‍ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്.
പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി. ഗോള്‍ഡന്‍ വിസ ലഭിച്ചവര്‍ക്ക് യുഎഇയില്‍ സ്പോണ്‍സറുടെ സഹായമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. കാലാവധി കഴിഞ്ഞാല്‍ തനിയെ വിസ പുതുക്കാന്‍ പറ്റും.






