സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ആര്‍ത്തലച്ച് വരുന്ന കൂറ്റന്‍ തിരമാലകളുടെ വീഡിയോയാണ്. റെഡിറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വീടുകളും റോഡും വാഹനങ്ങളുമെല്ലാം ഉള്ള ഒരു സ്ഥലത്തേക്ക് കൂറ്റന്‍ തിരമാലകള്‍ എത്തുന്നതായാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. തിരമാലകള്‍ എല്ലാം വിഴുങ്ങുമെന്ന് ഭയക്കുമ്പോഴാണ് ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം മനസിലാകുന്നത്.
സുനാമിയെന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ സുനാമിയല്ല, മേഘങ്ങളാണ്. മേഘങ്ങള്‍ ഒന്നാകെ ഇളകി മറിഞ്ഞ് വരുന്ന കാഴ്ചയാണ് ഇത്. ഈ ദൃശ്യങ്ങള്‍ എവിടെ നിന്നാണ് പകര്‍ത്തിയതെന്ന് വ്യക്തമല്ല. അമ്പരപ്പിക്കുന്ന കാഴ്ച കണ്ട് ഉറക്കെ വിളിച്ചുകൂവുന്ന കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. ഇവരില്‍ ആരോ ആണ് വീഡിയോ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.
ശരിക്കും മേഘങ്ങള്‍ ഇങ്ങനെ വരുന്നത് കണ്ടാല്‍ സുനാമിയാണെന്നേ തോന്നൂ എന്നും അതൊരു അത്ഭുതക്കാഴ്ച തന്നെയാണെന്നുമാണ് പലരും കുറിച്ചിരിയ്ക്കുന്നത്. ആയിരക്കണക്കിന് പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടിരിക്കുന്നത്.






