ഇന്ത്യന്‍ വിപണിയില്‍ റിയല്‍മിയുടെ ടെക്ലൈഫ് വാച്ച് ആര്100 ജൂണ്‍ 23-ന് എത്തും. റിയല്‍മി ടെക്ലൈഫ് വാച്ച് ആര്100 പുറത്തിറക്കുന്നതായി റിയല്‍മി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. റിയല്‍മി ടെക്ലൈഫ് വാച്ച് ആര്100, റിയല്‍മി ടെക്ലൈഫ് വാച്ച് SZ100 എന്നിവ ഈ വര്‍ഷം ആദ്യമാണ് ചൈനീസ് കമ്പനി പുറത്തിറക്കിയത്. രണ്ട് കളര്‍ ഓപ്ഷനുകളില്‍ വരുന്ന സ്മാര്‍ട്ട് വാച്ച് ഫ്ലിപ്പ്കാര്‍ട്ട് വഴി വില്പനയ്ക്കെത്തും.
സ്മാര്‍ട്ട് വാച്ചില്‍ 1.32 ഇഞ്ച് ടിഎഫ്ടി എല്‍സിഡി കളര്‍ ഡിസ്പ്ലേയും ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഉണ്ടാകും. ഏഴ് ദിവസം വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. പുതിയ വാച്ച് കറുപ്പ് ക്രീം എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. നിറങ്ങളുടെ ഔദ്യോഗിക പേരുകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അലുമിനിയം അലോയ് കൊണ്ട് ചുറ്റപ്പെട്ട വൃത്താകൃതിയിലുള്ള ഡയലും മാറ്റ് പിന് കവറും ഉണ്ടാകും. 360 x 360 പിക്സല്‍ റെസലൂഷനോട് കൂടിയ 1.32 ഇഞ്ച് ടിഎഫ്ടി എല്‍സിഡി കളര്‍ ഡിസ്പ്ലേയാണ് വാച്ച് B100-ന് ലഭിക്കുക. ആര്100 ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് വരുന്നത്. 380 എംഎഎച്ച് ബാറ്ററി ശേഷി ഉണ്ടാകും.






