ക്രിക്കറ്റ് ഗ്രൗണ്ടിലെ പോലെ സോഷ്യല്‍ മീഡിയയിലും ആരാധകരെ രസിപ്പിക്കുന്നതില്‍ ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ എന്നും മുന്‍പന്തിയിലാണ്. സിനിമാ താരങ്ങളെ അനുകരിച്ചും സൂപ്പര്‍ താരങ്ങളുടെ മുഖത്തില്‍ തന്റെ ഫോട്ടോ സൂപ്പര്‍ഇംപോസ് ചെയ്തും വാര്‍ണര്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോകള്‍ ആരാധകരെ രസിപ്പിക്കുന്നതാണ്. ഇത്തരത്തില്‍ നിരവധി വീഡിയോകള്‍ വാര്‍ണര്‍ പങ്കുവെച്ചിട്ടുണ്ട്. ഇതെല്ലാം വൈറലായിരുന്നു. ഇപ്പോള്‍ പുതിയ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
സിനിമ ഏതാണന്ന് ഊഹിക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് വാര്‍ണര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.






