മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ദൃശ്യം 2' ഹിന്ദി റീമേക്കിന്റ പോസ്റ്ററിന് താഴെ പ്രേക്ഷകര്‍ ചര്‍ച്ച ചെയ്യുന്നത് മോഹന്‍ലാലിന്റെ അഭിനയം. ഹിന്ദി പതിപ്പിന്റെ തിയേറ്റര്‍ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്ററിന് താഴെ ഉത്തരേന്ത്യന്‍ പ്രേക്ഷകരാണ് മലയാള ചിത്രത്തെയും മോഹന്‍ലാലിനേയും പ്രശംസിക്കുന്നത്.
നവംബര്‍ 18 നാണ് ദൃശ്യം 2ന്റെ ഹിന്ദി പതിപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അജയ് ദേവ്ഗണ് മോഹന്‍ലാല്‍ കഥാപാത്രമാകുന്ന ചിത്രത്തില്‍, തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍ തുടങ്ങിയവര്‍ ആണ് പ്രധാന കഥാപാത്രങ്ങള്‍.






