
കൊച്ചി: ഡോളര്‍ക്കടത്ത് കേസില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നല്കിയ രഹസ്യമൊഴി ഇഡിക്ക് നല്‍കുന്നതിനെ എതിര്‍ത്ത് കസ്റ്റംസ്. ഇഡിയുടെ അംപക്ഷ പരിഗണിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി സ്വപ്നയുടെ മൊഴിയുടെ പകര്‍പ്പ് ഇഡിയ്ക്ക് കൈമാറിയിരുന്നു.
2020 ലാണ് സ്വപ്ന സുരേഷ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന് രഹസ്യമൊഴി നല്‍കിയത്. ഈ മൊഴികളില്‍ മുഖ്യമരന്തി പിണറായി വിജയന്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് എന്നിവര്‍ക്കെതിരെ പരാമര്ശങ്ങളുണ്ടായിരുന്നുവെന്ന് കസ്റ്റംസ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു.
സ്വപ്നയുടെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അപേക്ഷ തളളിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ അന്വേഷണം പൂര്‍ത്തിയായ ശേഷമാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ഇഡിയ്ക്ക് കൈമാറിയത്.






