ടാറ്റ ഹാരിയര്‍ ഡാര്‍ക് എഡിഷന് സ്വന്തമാക്കി യുവ നടന് സഞ്ജു ശിവറാം. ഡാര്‍ക്ക് എഡിഷന്റെ എക്സ്ടിഎ പ്ലസ് ഡാര്‍ക്ക് എഡിഷനാണ് സഞ്ജു സ്വന്തമാക്കിയത്. ഏകദേശം 19.74 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അറ്റ്ലസ് ബ്ലാക്ക് നിറത്തിനൊപ്പം അകത്തളത്തിലും കറുപ്പ് എന്നതാണ് ഡാര്‍ക്ക് എഡിഷന്റെ പ്രത്യേകത.
രണ്ടു ലീറ്റര്‍, ക്രയോടെക് ഡീസല്‍ എന്ജിന് തന്നെയാണു ഡാര്‍ക് എഡീഷനിലുമുള്ളത്. 140 ബി എച്ച് പി കരുത്തും 350 എന്‍എം ടോര്‍ക്കുമാണ് ഈ എന്ജിന് സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക്ക് ഗീയര്‍ബോക്സാണു ട്രാന്സ്മിഷന്. ഡാഷ്ബോഡില്‍ കാഴ്ചയില്‍ തടിയെന്നു തോന്നിക്കുന്ന ഇന്സര്ട്ടുകളുണ്ടായിരുന്നത് ബ്ലാക്സ്റ്റോണ്‍ മാട്രിക്സ് ഇന്‍സര്‍ട്ടിനു വഴിമാറി. ഡാഷ്ബോഡിനു കുറുകെയുള്ള ഹ്യുമാനിറ്റി ലൈന്‍ ഗണ്‍മെറ്റല്‍ ഗ്രേ ഫിനിഷിലാക്കി.
ലതററ്റ് സീറ്റ്, ഡോര്‍ ഇന്‍സര്‍ട്ട് എന്നിവയൊക്കെ കറുപ്പാണ്. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് പെര്‍ഫൊറേറ്റഡ് ബ്ലാക്ക് ലതര്‍ ഫിനിഷാണ്. പുറത്തെ കൃത്രിമ സ്കിഡ് പ്ലേറ്റ്, ഗ്രേ ഹെഡ്ലാംപ് ഇന്‍സര്‍ട്ട് എന്നിവയ്ക്കൊപ്പം 17 ഇഞ്ച് അലോയ് വീലിനും കറുപ്പാണ്.






