കണ്ണൂര്‍: പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാനാവാതെ പോലീസ്. ഓഫീസ് ആക്രമണത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഗാന്ധി പ്രതിമ തകര്‍ത്തവരെക്കുറിച്ചുള്ള വിവരങ്ങള്‍ ദൃക്സാക്ഷികള്‍ നല്‍കിയിട്ടും അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളിലാണ് പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരം സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. മന്ദിരത്തിന് മുന്നില്‍ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ തല തകര്‍ത്ത നിലയിലായിരുന്നു. പയ്യന്നൂരില്‍ കാറമേല്‍ യൂത്ത് സെന്ററും അടിച്ചു തകര്‍ത്തു.






