
ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായ സാക്ഷാൽ കപിൽ ദേവിന്റെ അപ്രതീക്ഷിത സമ്മാനത്തിൽ ഞെട്ടിയിരിക്കുകയാണ് കന്നഡ സൂപ്പർ താരം കിച്ചാ സുദീപ്.വിന്റേജ് സ്റ്റൈൽ ബാറ്റ് സമ്മാനിച്ചാണ് കപിൽ ദേവ് ഞെട്ടിച്ചിരിക്കുന്നത്.
1983-ൽ ലോകകിരീടം ചൂടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അംഗങ്ങളുടെ കയ്യൊപ്പ് നിറഞ്ഞതായിരുന്നു ആ ബാറ്റ്. കപിൽ ദേവിന്റെ വലിയ ആരാധകനായ കിച്ചാ സുദീപതന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇങ്ങനെയൊരു സമ്മാനം തീരെ പ്രതീക്ഷിച്ചില്ലെന്നും ലോകം കീഴടക്കിയ പോലെ തോന്നുന്നുവെന്നും സുദീപ കുറിച്ചു. കപിലിന്റെ നേതൃത്വത്തിൽ 1983-ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയ കഥ പറയുന്ന 83 എന്ന ചിത്രം കർണാടകയിൽ കിച്ചാ സുദീപാണ് അവതരിപ്പിച്ചത്. രൺവീർ സിംഗ് നായകവേഷത്തിലെത്തിയ ചിത്രം സൂപ്പർഹിറ്റുമായിരുന്നു.
Wohhhhhhhhhhhhhhhhhhhhh🥳🥳...
What a Sunday .. thank uuuu @therealkapildev sirrrrr for this hugeeeeeee surprise I'm waking th to.
Wowwww... wasnt expecting this. This a classic piece and I'm right now feeling on top of the world. Thank you thank you ❤️❤️❤️❤️ pic.twitter.com/9z3XlMFpoQ— Kichcha Sudeepa (@KicchaSudeep) June 26, 2022






