
മകന് സമന്യു രുദ്രയുടെ ഒരു സൂപ്പര്‍ ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് സംഗീത സംവിധായകന് കൈലാസ് മേനോന്. മകനെ ചപ്പാത്തി കഴിപ്പിക്കാന്‍ ശ്രമിക്കുന്ന അച്ഛനും അമ്മയും. ചപ്പാത്തി മുയ്മന്‍ മീമീ എടുത്തു അന്നപൂവേ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഒരു ഫിഷ്ടാങ്കിന്റെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുകയാണ് രുദ്രന്. അമ്മ കൊടുക്കുന്ന ചപ്പാത്തി കഷ്ണങ്ങള്‍ വായിലിടുകയാണ് രുദ്രന്. എന്നിട്ട് ചപ്പാത്തി മുഴുവന്‍ മീന്‍ എടുത്തുവെന്ന് പറയുകയാണ്. കുഞ്ഞിന്റെ ഈ രസകരമായ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുകളുമായെത്തിയത്.






