പത്തു വര്‍ഷം മുമ്പ് വര്‍ഷം മുന്‍പ് മൂക്കില്‍ കുടുങ്ങിയ നാണയം പുറത്ത് വന്നത് നിസാരമായി. യുകെയില്‍ നിന്ന് പുറത്ത് വന്ന വാര്‍ത്തയില്‍ പറയുന്നത് പതിനാലുകാരന്റെ മൂക്കില്‍ പത്തു വര്‍ഷം മുമ്പ് കുടുങ്ങിയ നാണയം തുമ്മിയപ്പോള്‍ പുറത്തു വന്നുവെന്നാണ് റിപ്പോര്‍ട്ട്. നാല് വയസുള്ളപ്പോഴാണ് ഉമൈര്‍ ഖമര്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൂക്കില്‍ ചെറിയ നാണയം കുടുങ്ങിയത്.
നാല് വയസുള്ളപ്പോള്‍ അബദ്ധത്തില്‍ ഉമൈറിന്റെ മൂക്കിനുള്ളിലേക്ക് ചെറിയ നാണയം കയറിപ്പോയതാണ്. വീട്ടിലുള്ളവര്‍ ഇതറിഞ്ഞിരുന്നില്ല. ഇക്കാര്യം പിന്നീട് ഉമൈര്‍ മറന്നു പോയി. പിന്നീട് പലപ്പോഴായി മൂക്കിനുള്ളില്‍ വേദന ഉണ്ടാകുകയും ശ്വാസതടസം നേരിടുകയും ചെയ്തു. പല തവണ ഉമൈറിനെയും കൊണ്ട് വീട്ടുകാര്‍ ആശുപത്രിയില്‍ പോയി. എന്നാല്‍ അസ്വസ്ഥത മാറിയില്ല. കളിക്കുമ്പോഴും മറ്റും എപ്പോഴും മകന് ശ്വാസതടസമുണ്ടായിരുന്നതായി ഉമൈറിന്റെ അമ്മ അഫ്ഷീന് ഖമര്‍ പറയുന്നു.
ഒരാഴ്ച മുമ്പ് മൂക്കില്‍ വേദനയും അസ്വസ്ഥതയും തോന്നിയതിനെ തുടര്‍ന്ന് ഉമൈര്‍ ശക്തിയായി തുമ്മിയപ്പോഴാണ് നാണയം പുറത്തു വന്നത്. അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ ഇക്കാര്യം അറിയുന്നത്. '' എന്തോ മൂക്കിനുള്ളില്‍ തടഞ്ഞു കിടക്കുന്നതായി വല്ലാതെ തോന്നിയതാണ്. ഭയങ്കര കട്ടിയുള്ള എന്തോ ഒന്ന്. അപ്പോള്‍ ഞാന്‍ വിരല്‍ കൊണ്ട് മൂക്കിന്റെ ഒരു ഭാഗം പൊത്തി, മറുഭാഗത്തു കൂടി ശ്വാസമെടുക്കുകയും പലവട്ടം ഇത് ചെയ്ത ശേഷം ബഡ്സ് ചെവിയിലിട്ട് ശക്തമായി തുമ്മുകയും ചെയ്തു. അപ്പോഴാണ് കോയിന് പുറത്തു വന്നത്...'- ഉമൈര്‍ പറഞ്ഞുവെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.






