ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസിന്റെ പുതിയ ഹാന്‍ഡ്സെറ്റ് നോര്‍ഡ് 2ടി അവതരിപ്പിച്ചു. 28,999 രൂപയാണ് പ്രാരംഭവില. വണ്‍പ്ലസിന്റെ പുതിയ മിഡ് റേഞ്ച് 5ജി ഹാന്‍ഡ്സെറ്റിന് മൂന്ന് വര്‍ഷത്തോളം ആന്‍ഡ്രോയിഡ് ഒഎസ് സുരക്ഷാ അപ്ഡേറ്റുകള് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. വണ്‍പ്ലസ് നോര്‍ഡ് 2ടി ആന്‍ഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്സ് ഒഎസുമായാണ് വരുന്നത്. ഇത് ഭാവിയില്‍ ആന്‍ഡ്രോയിഡ് 13, ആന്‍ഡ്രോയിഡ് 14 ലേക്ക് മാറാനും കഴിയും.
ഫോണിന്റെ ഇന്ത്യയിലെ വില 8ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 28,999 രൂപയാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 33,999 രൂപയുമാണ് വില. ഫോണ്‍ ജൂലൈ 5ന് വില്പനയ്ക്കെത്തും. ആമസോണിലൂടെയും മറ്റ് പ്ലാറ്റ്ഫോമുകളിലൂടെയും വണ്‍പ്ലസ് നോര്‍ഡ് 2ടി വാങ്ങാം. പുതിയ മീഡിയടെക് ഡൈമെന്‍സിറ്റി 1300 ചിപ്സെറ്റ് ആണ് മറ്റൊരു പ്രധാന ഫീച്ചര്‍. ഇത് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നല്കുന്നു. 4,500 എംഎഎച്ച് ആണ് ബാറ്ററി. 80W ചാര്‍ജിങ് പിന്തുണയുമുണ്ട്.
വണ്‍പ്ലസ് നോര്‍ഡ് 2ടി യില്‍ ഒരു ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം ആണുള്ളത്. ഇതില്‍ ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സല്‍ സോണി IMX766 പ്രൈമറി ക്യാമറയും ഉള്‍പ്പെടും. 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയും 2 മെഗാപിക്സല്‍ ടെര്‍ഷ്യറി സെന്‍സറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മുന്നില്‍ ഇഐഎസ് പിന്തുണയുള്ള 32 മെഗാപിക്സലിന്റേതാണ് ക്യാമറ. 6.43 ഇഞ്ച് ഡിസ്പ്ലേ ഫുള്‍ എച്ച്ഡിപ്ലസ് റെസലൂഷന്‍ പിന്തുണയ്ക്കുന്നു. അമോലെഡ് പാനലിന് 90Hz റിഫ്രഷ് റേറ്റ് ഉണ്ട്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആര്‍ 10+ സര്‍ട്ടിഫിക്കേഷനും ഉണ്ട്. ഇതിനാല്‍ വണ്‍പ്ലസ് നോര്‍ഡ് 2ടി മിഡ് റേഞ്ച് സ്മാര്‍ട് ഫോണില്‍ ഉപയോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ഉള്ളടക്കം ആസ്വദിക്കാനാകും






