
പാലാക്കാര്‍ക്ക് ഇനി ഒരു പാട്ടിന്റെ കുറവ് വേണ്ട. കടുവയില്‍ നിന്നും നല്ല അസ്സല് പാലാ പള്ളി പാട്ട് എത്തിയിരിക്കുന്നു. പൃഥ്വിരാജ് നായകനും വിവേക് ഒബ്റോയ് പ്രതിനായകനുമായ ചിത്രം ജൂലൈ ഏഴിന് റിലീസ് ചെയ്യുന്നു. ആലാപനം: അതുല്‍ നറുകര, വരികള്‍: സന്തോഷ് വര്‍മ്മ, ശ്രീഹരി തറയില്‍, കോറസ്: ടീം സോള്‍ ഓഫ് ഫോക്ക്, ഒറിജിനല്‍ ഗാനം: സോള്‍ ഓഫ് ഫോക്ക്, സംഗീത സംവിധാനം: ജേക്സ് ബിജോയ്. പാല്‍വര്‍ണ്ണ കുതിരമേല്‍... എന്നാരംഭിക്കുന്ന ഗാനമാണ് ഇതിനു മുന്‍പ് റിലീസ് ചെയ്തത്.
കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയില്‍ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന വ്യവസായിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുറുവച്ചന് അഥവാ കുര്യന് താമസിക്കുന്ന മേഖലയില്‍ ചുമതലയേല്‍ക്കുന്ന ഒരു ഉന്നത പോലീസുകാരനുമായി കൊമ്പുകോര്‍ക്കുമ്പോള്‍ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളാണ് ഇതിവൃത്തം. വിവേക് ഒബ്റോയ് ആണ് പോലീസുകാരന്റെ വേഷത്തിലെത്തുക.
കേരളത്തിലെ ഒരു ഹൈറേഞ്ച് ഏരിയയില്‍ സ്ഥിരതാമസമാക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന വ്യവസായിയുടെ വേഷമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുറുവച്ചന് അഥവാ കുര്യന് താമസിക്കുന്ന മേഖലയില്‍ ചുമതലയേല്‍ക്കുന്ന ഒരു ഉന്നത പോലീസുകാരനുമായി കൊമ്പുകോര്‍ക്കുമ്പോള്‍ തുടങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ പോരാട്ടങ്ങളാണ് ഇതിവൃത്തം. വിവേക് ഒബ്റോയ് ആണ് പോലീസുകാരന്റെ വേഷത്തിലെത്തുക.
പൃഥ്വിരാജ് പ്രൊഡക്ഷന്സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന് സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച കടുവയിലെ രണ്ട് കേന്ദ്ര കഥാപാത്രങ്ങള്‍ തമ്മിലുള്ള ശത്രുതയാണ് ഒരു മിനിറ്റ് ടീസറില്‍ കാണിക്കുന്നത്. കനല് കണ്ണനും മാഫിയ ശശിയും ചേര്‍ന്ന് സംവിധാനം ചെയ്ത സംഘട്ടനരംഗങ്ങള്‍ ഇതില്‍ നിറഞ്ഞുനില്ക്കുന്നു. 1990 സ്റ്റൈലിലെ സംഘട്ടന രംഗങ്ങളാണ് സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
അഭിനന്ദന് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ പ്രൊജക്ടിന് ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നു. ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ കടുവയുടെ സംഗീതസംവിധാനവും കലാസംവിധാനവും യഥാക്രമം ജേക്സ് ബിജോയും മോഹന്‍ദാസും നിര്‍വഹിച്ചിരിക്കുന്നു. ജെയിംസ് ഏലിയാസ് മഞ്ഞിലേടത്ത്, സംയുക്ത മേനോന്, സീമ, ജനാര്ദനന്, പ്രിയങ്ക നായര്‍, സുദേവ് നായര്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന് എന്നിവരും കടുവയില്‍ പ്രധാന കഥാപാത്രങ്ങളായി കാണാം.
കല: മോഹന്‍ദാസ്, VFX : കോക്കനട്ട് ബഞ്ച്, സംഗീതം: ജേക്സ് ബിജോയ്, ലൈന്‍ പ്രൊഡ്യൂസര്‍ - സന്തോഷ് കൃഷ്ണന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - നവീന്‍ പി. തോമസ്, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് - അഖില്‍ യശോധരന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനീഷ് ഭാര്ഗവന്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജു ജെ., വേഷം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, സംഘട്ടനം: കനല് കണ്ണന്, മാഫിയ ശശി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: മനോജ് എന്‍., സ്റ്റില്‍സ്: സിനത്ത് സേവിയര്‍, പബ്ലിസിറ്റി ഡിസൈനുകള്‍: ആനന്ദ് രാജേന്ദ്രന്, പ്രമോഷന് കണ്‍സള്‍ട്ടന്റ്: വിപിന്‍ കുമാര്‍, മാര്‍ക്കറ്റിംഗ്: പൊഫാക്ഷിയോ.







Comments