
ഇന്ത്യന്‍ വിപണിയില്‍ ബ്ലൂടൂത്ത് കോളിങ് സംവിധാനമുള്ള സീബ്രോണിക്സ് ഡ്രിപ് സ്മാര്‍ട് വാച്ച് അവതരിപ്പിച്ചു. ജൂലൈ 5ന് അവതരിപ്പിച്ച സീബ്രോണിക്സ് ഡ്രിപ്പിന്റെ അടിസ്ഥാന വേരിയന്റ് ആമസോണില്‍ നിന്ന് 1,999 രൂപയ്ക്കും മെറ്റല്‍ സ്ട്രാപ്പുള്ള വാച്ച് 2,399 രൂപയ്ക്കും ലഭിക്കും. പുതിയ സ്മാര്‍ട് വാച്ച് ഉപയോഗിച്ച് ഒരാളുടെ മുഴുവന്‍ സമയം ആരോഗ്യവും നിരീക്ഷിക്കാം.
വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുളള മൈക്കും ലൗഡ്സ്പീക്കറും ഉപയോഗിച്ച് സ്മാര്‍ട് വാച്ചില്‍ കോളുകള്‍ എടുക്കാം. ഇതിന് വോയ്സ് അസിസ്റ്റന്റിനുള്ള പിന്തുണയും ഉണ്ട്. ഇതോടൊപ്പം ഫോണിലെ വോയ്സ് അസിസ്റ്റന്റിനെ എളുപ്പത്തില്‍ ബന്ധപ്പെടാനും ഇത് അനുവദിക്കുന്നു. 4.3cms (1.7') സ്ക്വയര്‍ ഡിസ്പ്ലേയിലാണ് സ്മാര്‍ട് വാച്ച് വരുന്നത്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ പോലും ഉപയോഗിക്കാവുന്ന വളരെ തെളിച്ചമുള്ളതും മികവാര്‍ന്നതുമായ ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്.
സിരിയും ഗൂഗിള്‍ അസിസ്റ്റന്റും പിന്തുണയ്ക്കുന്നതാണ് പുതിയ വാച്ച്. സ്മാര്‍ട് വാച്ച് ഇന്റര്‍ഫേസിലൂടെ എളുപ്പത്തില്‍ നാവിഗേറ്റ് ചെയ്യാന്‍ ഉപയോക്താവിനെ അനുവദിക്കുന്ന ടച്ച് കണ്ട്രോള് ഫീച്ചറും ഇതിലുണ്ട്. നിരവധി ഫിറ്റ്നസ് ഫീച്ചറുകളോടെയാണ് സ്മാര്‍ട് വാച്ച് വരുന്നത്. ബില്‍റ്റ്-ഇന്‍ സെന്‍സര്‍ ഉപയോഗിച്ച് ഹൃദയമിടിപ്പ്, എസ്പിഒ2, രക്തസമ്മര്‍ദം തുടങ്ങിയവ നിരീക്ഷിക്കാം.
വാച്ച് ഒരു മെറ്റല്‍ സ്ട്രാപ്പ് വേരിയന്റിലും വരുന്നുണ്ട്. ഇത് ഒരു മാഗ്നറ്റിക് ലൂപ്പ് ഡിസൈനിലാണ് കാണുന്നത്. നൂറിലധികം സ്പോര്‍ട്സ് മോഡുകളും വാച്ചില്‍ ലഭ്യമാണ്. സ്മാര്‍ട്ട് വാച്ചില്‍ 5 ദിവസത്തെ ഡേറ്റ വരെ സംഭരിക്കാന്‍ കഴിയും. വാച്ചില്‍ 4 ബില്‍റ്റ്-ഇന്‍ ഗെയിമുകളും 8 മെനു യുഐയും ഉണ്ട്. നിരവധി ആപ്പുകളില്‍ നിന്നുള്ള അറിയിപ്പുകള് വാച്ചില്‍ ലഭിക്കും. 10 ബില്‍റ്റ്-ഇന്‍ വാച്ച് ഫെയ്സുകളുണ്ട്. കൂടാതെ സ്മാര്‍ട് ഫോണ്‍ ആപ്പില്‍ നിന്ന് നൂറിലധികം വാച്ച് ഫെയ്സുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യാം.






