
പാബേ്ളാ നെരൂദയുടെ അതിപ്രശസ്തമായ അമോര്‍ എന്ന കവിതയെ വളരെ വ്യത്യസ്തവും മനോഹരവുമായ ദൃശ്യാവിഷ്കാരങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഗാനം ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയും ശിഖ പ്രഭാകറും ചേര്‍ന്നാണ്.
രണ്ട് യുവതികള്‍ തമ്മിലുളള തീവ്രമായ പ്രണയവും നഷ്ടവും അതിന്റെ വേദനകളും ഗസല്‍ രൂപേണയാണ് അവതരിപ്പിച്ചിരിക്കുന്നത്. ധന്യ സുരേഷ് മേനോന് എഴുതിയ വരികള്‍ക്ക് ദൃശ്യാവിഷ്കാരം നല്‍കിയത് ഗായിക ശിഖയും നര്‍ത്തകി സായി പ്രിയയുമാണ്.






