
ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് സ്വപ്ന സുരേഷിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനാണ് തീരുമാനം. റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കുമോയെന്ന് വാദം കേട്ട ശേഷം തീരുമാനിക്കാമെന്ന് കോടതി പറഞ്ഞു. കേസ് എന്തുകൊണ്ട് റദ്ദാക്കണമെന്ന് വ്യക്തമാക്കാന്‍ സ്വപ്നയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ കെ. ടി ജലീല്‍ നല്കിയ പരാതിയിലാണ് കേസെടുത്തത്.






