സൂപ്പര്‍ എസ്യുവികളുടെ ഒന്നിലധികം മോഡലുകള്‍ സ്വന്തമായുള്ളയാളാണ് അംബാനി. ആ നിരയിലേക്ക് ബെന്റിലി സൂപ്പര്‍ എസ്യുവി ബെന്റെയ്ഗ കൂടി ചേര്‍ത്തിരിയ്ക്കുകയാണ് അംബാനി. മൂന്നാമത്തെ ബെന്റെയ്ഗ വി 8 ആണ് അംബാനി അടുത്തിടെ സ്വന്തമാക്കിയത്. അത്യാഡംബര വാഹന നിര്‍മാതാക്കളായ ബെന്റ്ലിയുടെ ആദ്യ എസ്യുവിയാണ് ബെന്റെയ്ഗ.
ബെന്റെയ്ഗ വി8 ന്റെ ഇന്ത്യന്‍ വില ഏകദേശം 4.10 കോടി രൂപയാണ്. 6 ലീറ്റര്‍ 12 സിലിണ്ടര്‍ എന്ജിന് ഉപയോഗിക്കുന്ന കാറിന് 5000 ആര്‍പിഎമ്മില്‍ 600 ബിഎച്ച്പി കരുത്തും 1350 ആര്‍പിഎമ്മില്‍ 900 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.1 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന എസ്യുവിയുടെ പരമാവധി വേഗം 310 കി.മീയാണ്. 4 ലീറ്റര്‍ വി8 ട്വിന്‍ ടര്‍ബോ ചാര്‍ജിഡ് എന്ജിന് 542 ബിഎച്ച്പി 770 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.4 സെക്കന്‍ഡ് മാത്രം മതി ഇതിന്. എസ്യുവിയുടെ പരമാവധി വേഗം 290 കി.മീയാണ്.
ലംബോര്‍ഗിനി ഉറുസ്, ബെന്റിലി ബെന്റെയ്ഗ, റോള്‍സ് റോയ്സ് കള്ളിനന്, റേഞ്ച് റോവര്‍ തുടങ്ങി സൂപ്പര്‍ എസ്യുവികളുടെ ഒന്നിലധികം മോഡലുകള്‍ അംബാനി കുടുംബത്തിന് സ്വന്തമായുണ്ട്.






