കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും പാര്‍ട്ടി ഓഫീസിനു നേര്‍ക്ക് ആക്രമണം. പയ്യന്നൂരില്‍ ആര്.എസ്.എസ് കാര്യാലയത്തിന് നേരെയാണ് ബോംബേറ് നടന്നത്. പുലര്‍ച്ചെ 1.38ന് ഗേറ്റിന് മുന്നില്‍ വാഹനം നിര്‍ത്തി ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ജനറല്‍ ചില്ലുകള്‍ തകര്‍ന്നു. ബോംബെറിയുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞുവെങ്കിലും എറിയുന്നയാള്‍ ആരാണെന്ന് വ്യക്തമല്ല.
ആക്രമണത്തെ തുടര്‍ന്ന് കാര്യാലയത്തിന് അതീവ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രതിഷേധം കണക്കിലെടുത്ത് പയ്യന്നൂര്‍ നഗരത്തിലും പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഏതാനും ദിവസം മുന്‍പാണ് പയ്യന്നൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു നേര്‍ക്ക് ആക്രമണം നടന്നത്. ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയത് വലിയ വിവാദമായിരുന്നു.






