ഈ വര്‍ഷം അവസാനത്തോടെ ഐഫോണ്‍ സീരീസ് 14 എത്തുമെന്ന് റിപ്പോര്‍ട്ട്. ഐഫോണ്‍ 13 സീരീസിനേക്കാള്‍ വില കൂടുതലാണ് ഐ ഫോണ്‍ 14നെന്നാണ് റിപ്പോര്‍ട്ടുകള്‍. iPhone 14 സീരീസിന്റെ വില iPhone 13 സീരീസിനേക്കാള്‍ 100 ഡോളര്‍ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ സീരിയസ് ആകും iPhone 14.
അസംസ്കൃത വസ്തുക്കള്‍ക്ക് വില ഉയരുന്നതാണ് ഇലക്ട്രോണിക്സ് നിര്‍മ്മാതാക്കളെ വില വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഇക്കാരണത്താലാണ്, ആപ്പിളിന് അതിന്റെ പുതിയ എഡിഷനായ ഐഫോണ്‍ 14 സീരീസ് വിലകൂട്ടി വില്‍ക്കേണ്ടി വരുന്നത്. ഐഫോണ്‍ 13 ന്റെ ഇന്ത്യയിലെ വില 79,900 രൂപയാണ്. ഐഫോണ്‍ 14 ന്റെ വില ഏകദേശം 90,000 രൂപയായിരിക്കുമെന്നാണ് വിവരം. ഇറക്കുമതി തീരുവയും ജിഎസ്ടി ചാര്‍ജും മറ്റ് കാര്യങ്ങളും കാരണമാണ് വില കൂടുന്നത്. വെഡ്ബുഷ് സെക്യൂരിറ്റീസ് അനലിസ്റ്റ് ഡാന്‍ ഐവ്സ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






