
പുറത്തിറങ്ങിയ അന്നു മുതല്‍ കരിക്കിന്റെ ഓരോ സീരിസിനായി കാത്തിരിയ്ക്കുന്നവരാണ് പ്രേക്ഷകര്‍. എത്ര സമയമെടുത്തായാലും പുറത്ത് വരുന്ന സീരീസുകള്‍ സൂപ്പര്‍ഹിറ്റാകുന്ന കാഴ്ചയാണ് കാണുന്നത്. സീരിസിലെ സൂപ്പര്‍താരമാണ് പ്രേക്ഷകരുടെ ജോര്‍ജ് എന്ന അനു കെ അനിയന്. ഇപ്പോള്‍ പുതിയ കാര്‍ സ്വന്തമാക്കിയ സന്തോഷം തന്റെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അനു.
'ചില സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങള്‍ക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്' - എന്ന കുറിപ്പോടെയാണ് പുതിയ കാര്‍ വാങ്ങിയത് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. കിയയുടെ ചെറു എസ്യുവി സോണറ്റാണ് അനു സ്വന്തമാക്കിയത്. എന്നാല്‍ സോണറ്റിന്റെ ഏതു വകഭേദമാണ് അനു വാങ്ങിയതെന്ന് വ്യക്തമല്ല. ഏകദേശം 7.15 ലക്ഷം രൂപ മുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില.
മൂന്ന് എന്ജിന് ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് 117 ബി എച്ച് പി കരുത്തും 172 എന്‍ എം ടോര്‍ക്കും സൃഷ്ടിക്കാനാവും. ഇരട്ട ക്ലച് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് ഈ എന്‍ജിനു കൂട്ട്. 1.2 ലീറ്റര്‍ പെട്രോള്‍ എന്ജിന് സൃഷ്ടിക്കുക 81 ബി എച്ച് പി കരുത്തും 115 എന്‍ എം ടോര്‍ക്കുമാണ്. അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണു ട്രാന്സ്മിഷന്. 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാവട്ടെ 113 ബി എച്ച് പി വരെ കരുത്തും 250 എന്‍ എം ടോര്‍ക്കുമാണു സൃഷ്ടിക്കുക. ആറു സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗീയര്‍ബോക്സാണ് ഈ എന്‍ജിനൊപ്പമുള്ള ട്രാന്സ്മിഷന്.






