കോട്ടയം: കോട്ടയത്ത് കോളജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ പെണ്‍കുട്ടി മരിച്ചു. പന്തളം സ്വദേശി ദേവിക (21) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ബിസിഎം കോളജിന്റെ മുകളില്‍ നിന്നും പെണ്‍കുട്ടി ചാടിയത്. വീഴ്ചയില്‍ കൈകാലുകള്‍ക്കും തലയ്ക്കും പരിക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
സോഷ്യോളജി മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ദേവിക.






