കായംകുളം: പ്രണയത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കാമുകിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ കാമുകന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കായംകുളം കൊച്ചിയുടെ ജെട്ടി പൂവന്‍ചിറ പുത്തന്‍വീട്ടില്‍ കണ്ണന് (27) അറസ്റ്റിലായി. ഇയാളുടെ കാമുകിയായിരുന്ന 20കാരിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയും കണ്ണനും ഏതാനും നാളായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്കി പല സ്ഥലത്തും കൊണ്ടു പോയി പീഡിപ്പിച്ചു. ഇതിനിടെ ഇരുവരും തമ്മില്‍ അകന്നു. എന്നാല്‍ നാല് മാസം മുന്‍പ് വീണ്ടും പ്രണയത്തിലായി. തുടര്‍ന്ന് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചപ്പോള്‍ യുവതി വഴങ്ങിയില്ല. തന്നെ വിവാഹം ചെയ്യണമെന്ന് യുവതി നിര്‍ബന്ധിച്ചപ്പോള്‍ കണ്ണന് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു.






