കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പ്രതിക്ക് വിദഗ്ധ ചികിത് നല്‍കുമെന്ന് ഉറപ്പ് ഭാര്യയും പിതാവും കോടതിക്ക നല്‍കണം. 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും രണ്ട് പേരുടെ ആള്‍ജാമ്യവും നല്‍കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. സമാനകുറ്റകൃത്യം ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടി.
താന്‍ ചികിത്സയിലാണെന്നും ജാമ്യത്തിനുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാമെന്നും ജാമ്യാപേക്ഷയില്‍ ശ്രീജിത്ത് രവി പറഞ്ഞിരുന്നു.
പ്രതി മുന്‍പും സമാനമായ കുറ്റം ചെയ്തിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാല്‍ കുറ്റം ആവര്‍ത്തിക്കുമെന്നും പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി.






