
ഈ ചിത്രത്തിലേയ്ക്ക് നോക്കിയാല്‍ നിങ്ങള്‍ എന്താണ് കാണുന്നത്?ഇതൊരു സാധാരണ ചിത്രമല്ല.മന:ശാസ്ത്ര വിശകലനത്തിനായി സൈക്ക്യാര്റ്റിസ്റ്റുകള് ഉപയോഗിയ്ക്കുന്ന റോര്‍ഷാക്ക് എന്ന ടെസ്ട്ടാണ് ഇത്.ഈ ചിത്രത്തില്‍ നോക്കുമ്പോള്‍ ആദ്യം എന്ത് കാണുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തി നിങ്ങളുടെ വ്യക്തിത്വം വിശകലനം ചെയ്യുന്ന ഈ ടെസ്റ്റ് ഒന്ന് ശ്രമിച്ച് നോക്കൂ.
ഒരു സ്ഫോടനം കാണുന്നുണ്ടോ?
നിങ്ങളുടെ ഭാവനയും ക്രിയേറ്റിവിറ്റിയും മികച്ചതാണ്.കലാപരമായ ഒരു തൊഴില്‍ അല്ല നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നതെങ്കില്‍ ഉടന്‍ തന്നെ അതിലേയ്ക്ക് മാറുക. ഇപ്പോഴത്തെ ജോലി സംഘര്‍ഷം നിറഞ്ഞതാനെങ്കില് തീര്‍ച്ചയായും മാറുക. കഴിഞ്ഞ കാലത്ത് നിങ്ങള്‍ ആസ്വദിച്ചിരുന്ന കാര്യങ്ങള്‍ ഒന്ന് ഓര്‍ത്തെടുക്കുക. കലാപരമായി നിങ്ങള്‍ ചെയ്തിരുന്ന ആ കാര്യങ്ങള്‍ ഒരു ഹോബിയായെങ്കിലും കൂടെ കൂട്ടാന്‍ സമയമായി എന്നര്‍ത്ഥം.
ഒരു മരം കാണുന്നുണ്ടോ?
നിങ്ങള്‍ നിരീക്ഷണ പാടവം ഉള്ളയാളാണ്. മറ്റുള്ളവര്‍ കാണാത്ത പല കാര്യങ്ങളും നിങ്ങളുടെ ശ്രദ്ധയില്‍ പെടും. എല്ലാം നിങ്ങളുടെ കാഴ്ചയിലും ശ്രദ്ധയിലും കടന്നുപോകും.
മറ്റുള്ളവരുടെ മനസും മൂഡും മനസ്സിലാക്കി എന്ത് എപ്പോള്‍ എങ്ങനെ ചോദിയ്ക്കണം എന്നും പെരുമാറണം എന്നും നിങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ബിസിനസ്സില്‍ നിങ്ങള്‍ ഒരു വിജയം ആയിരിയ്ക്കും.
രണ്ടു കൈകള്‍ കാണുന്നുണ്ടോ?
നിങ്ങളുടെ ഭാവന അപാരം. പക്ഷെ ലോജിക്ക് ആയിരിയ്ക്കും നിങ്ങളുടെ വികാരങ്ങളുടെ അടിസ്ഥാനം. വളരെ കൂര്‍മ്മ ബുദ്ധിയായിരിയ്ക്കും നിങ്ങള്‍ക്ക്. മറ്റുള്ളവര്‍ പ്രശ്നപരിഹാരങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും വേണ്ടി നിങ്ങളെ സമീപിയ്ക്കും.
പ്രശ്നങ്ങള്‍ അഭിമുഖീകരിയ്ക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ ശാന്തനും വിവേക ബുദ്ധിയുള്ളയാളും ആയിരിയ്ക്കും. പതറാതെ ഏത് പ്രശ്നത്തെയും നേരിടും. അതുകൊണ്ട് തന്നെ ഒരു ടീമിന്റെ ലീഡര്‍ ആകാന്‍ ഏറ്റവും അനുയോജ്യന്‍.
ഒന്നും കാണുന്നില്ലേ?
നിങ്ങള്‍ക്ക് ഉടന്‍ തന്നെ ഒരു മാറ്റം ആവശ്യമുണ്ട്. ചിലപ്പോള്‍ ഒരു അവധിക്കാലം അല്ലെങ്കില്‍ ഒരു ബ്രെയ്ക്ക്. കാരണം നിങ്ങളുടെ തലച്ചോറും ചിന്തകളും അത്രയ്ക്ക് തളര്ന്നിരിയ്ക്കുന്നു.
പെട്ടെന്ന് ദേഷ്യം വരാറുണ്ടോ?പ്രശ്നങ്ങളെ പല വീക്ഷണ കോണിലൂടെ കാണാനും പരിഹരിയ്ക്കാനും സാധിയ്ക്കാറില്ല അല്ലെ?അമിതമായ ജോലി നിങ്ങളുടെ ചിന്താ ശേഷിയെ ബാധിചിരിയ്ക്കുന്നൂ.ഉടന്‍ തന്നെ നിങ്ങള്‍ക്കായി കുറച്ച് സമയം ചിലവഴിച്ച് ഉണര്‍വ്വോടെ ജീവിതത്തിലേയ്ക്ക് തിരിച്ച് വരൂ.






